25
Jun 2018
Monday

നിപാ; രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളവരുടെ എണ്ണം 7 മാത്രം

kpmta secreteriate march may 3

സംസ്ഥാനത്ത് നിപാ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി കുറഞ്ഞു. കഴിഞ്ഞ ദിവസം ലഭിച്ച രക്തപരിശോധനാ ഫലം മുഴുവൻ നെഗറ്റീവായതും നിപാ ഭീതി കുറക്കുകയാണ്. എങ്കിലും ജാഗ്രത തുടരാൻ തന്നെയാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം.

നിപാ ബാധിതരായതിനു ശേഷം സുഖം പ്രാപിച്ച രണ്ടു പേരടക്കം ഏഴു പേരാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ! ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച ഇരുപത്തി രണ്ടു പേരുടെ രക്തപരിശോധനാഫലവും നെഗറ്റീവായിരുന്നു.ഇതുവരെ 262 പേരുടെ രക്തപരിശോധനാഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 244ഉം നെഗറ്റീവാണ്.

AR Rahman Show
Top