Advertisement

ട്രെയിൻ യാത്രയിൽ ലഗേജ് നിയന്ത്രണം കർശനമാക്കാനൊരുങ്ങി റെയിൽവേ

June 6, 2018
Google News 0 minutes Read
railway to be strict on luggage policy

ട്രെയിൻ യാത്രയിൽ ലഗേജിനു നിയന്ത്രണം കർശനമാക്കാൻ റെയിൽവേയുടെ നീക്കം. പണമടയ്ക്കാതെ അധിക ലഗേജുമായി സഞ്ചരിക്കുന്നവർ ഇനി മുതൽ നിലവിലെ ഫീസിന്റെ ആറിരട്ടി പിഴ നൽകേണ്ടി വരും.

നിലവിലെ വ്യവസ്ഥ പ്രകാരം സ്‌ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് എസിയിൽ 70 കിലോയും സെക്കന്റ് ക്ലാസ് എസിയിൽ 50 കിലോ വരെയും കൊണ്ടു പോകാം. ലഗേജ് കൂടുതൽ ഉണ്ടെങ്കിൽ പണമടച്ച് പ്രത്യേക കംപാർട്‌മെന്റിൽ കൊണ്ടുപോകണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കൂടുതൽ ലഗ്ഗേജ് കൊണ്ടുപോകുന്നവർക്കാണ് പിഴ നൽകേണ്ടി വരുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here