Advertisement

വൃക്ഷത്തെ നടാന്‍ എതിര്‍പാര്‍ട്ടിക്കാരോട് ഒറ്റയ്ക്ക് പോരടിച്ച് വനിതാ നേതാവ്

June 6, 2018
Google News 2 minutes Read
saritha

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തെ നടാന്‍ എത്തിയ എസ്എഫ്ഐ വനിതാ നേതാവിനെ തടയാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരോട് കട്ടയ്ക്ക് നില്‍ക്കുന്ന പ്രവര്‍ത്തകയുടെ വീഡിയോ വൈറലാകുന്നു. എബിവിപിക്കു മുൻതൂക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളജില്‍ നടന്ന സംഭവമാണിത്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോളേജിന്റെ മുറ്റത്ത് തൈ നടാന്‍ എത്തിയ സരിത എന്ന എസ്എഫ്ഐ നേതാവിനെ എബിവിപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എന്നാല്‍ സരിത മരം നട്ടിട്ടാണ് അവിടെ നിന്ന് മടങ്ങിയത്. തൈ നടാന്‍ സമ്മതിക്കില്ലെന്ന് ആക്രോശിച്ചിട്ടാണ് എബിവിപി പ്രവര്‍ത്തകര്‍ സരിതയ്ക്ക് നേരെ തിരിയുന്നത്. എന്നാല്‍ തൈ നട്ടിട്ടേ പോകൂ എന്നും പെര്‍മിഷനെടുത്തിട്ടുണ്ടെന്നും സരിത പറയുന്നുണ്ട്. നിങ്ങള്‍ക്കിത്ര പേടിയാണോ എന്നും സരിത ചോദിക്കുന്നുണ്ട്. പെർമിഷനല്ല എന്തു തേങ്ങയായാലും വയ്ക്കേണ്ടെന്നു പറഞ്ഞാൽ വയ്ക്കേണ്ട എന്നും എബി‍വിപി പ്രവർത്തകർ പറയുന്നു. എസ്എഫ്ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നതെന്നാണ് സരിത അതിന് മറുപടി പറയുന്നത്. വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here