Advertisement

തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ വിജയ് എത്തി

June 6, 2018
Google News 0 minutes Read
vijay

തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ നടൻ വിജയ് എത്തി. ഓരോ കുടുംബത്തിനും സമാശ്വാസമായി ഒരു ലക്ഷം രൂപ വീതം വിജയ് കൈമാറുകയും ചെയ്തു.

തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തോടൊപ്പം താരമിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

vijay visits tuticorin police firing victims family

മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായാണ് താരം തൂത്തുക്കുടിയിൽ എത്തിയത്.
കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് അവരുടെ ദുഃഖത്തിൽ പങ്കുചേരുന്ന നിമിഷങ്ങൾ അവിടെയുണ്ടായിരുന്ന സാധാരണക്കാർ തങ്ങളുടെ മൊബൈലുകളിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

vijay visits tuticorin police firing victims family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here