20
Aug 2018
Monday

പട്ടാമ്പിയിൽ 1.84 കോടി കുഴൽപണം പിടിച്ചെടുത്തു

pattambi 1.84 hawala money seized

പട്ടാമ്പി വിളയൂർ പുളിഞ്ചോട്ടിൽ വൻ കുഴൽപണ വേട്ട. 1 കോടി 84 ലക്ഷം കുഴൽപണമാണ് പൊലീസ് പിടിച്ചെടുത്തത്. പുലർച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് പോയ വാഹനത്തിൻറെ രഹസ്യ അറകളിൽ കുഴൽപണം കടത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പിടിച്ചത്. പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈൻ (32), സജാദ് (22) എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top