Advertisement

മെഴുക് മ്യൂസിയത്തിൽ വിരാട് കോഹ്‌ലിയും

June 7, 2018
Google News 0 minutes Read
virat kohli in was museum

ലോക പ്രശസ്തമായ ലണ്ടനിലെ മാഡം ടുസാഡ്‌സ് മെഴുകു മ്യൂസിയത്തിന്റെ ഇന്ത്യൻ പതിപ്പിൽ ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രതിമയും. ഡൽഹിയിലെ മ്യൂസിയത്തിലാണ് കഴിഞ്ഞ ദിവസം കോഹ്ലിയുടെ പ്രതിമ സ്ഥാപിച്ചത്.

മഹാത്മാ ഗാന്ധി, മൈക്കൽ ജാക്‌സൺ, സച്ചിൻ ടെൻഡുൽക്കർ, സൽമാൻ ഖാൻ തുടങ്ങി അഞ്ച് വ്യത്യസ്ത മേഖലകളിലെ 50 ഓളം പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്. 20 കലാകാരൻമാർ ആറ് മാസത്തോളം പരിശ്രമിച്ചാണ് കോഹ്ലിയുടെ പ്രതിമ നിർമ്മിച്ചത്. ഉസൈൻ ബോൾട്ട്, ടോം ക്രൂസ്, ലതാ മങ്കേഷ്‌കർ തുടങ്ങിയവരും മ്യൂസിയത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here