10
Dec 2018
Monday
24 Channel

ഗുരുഗ്രാമിൽ കെനിയൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കെനിയൻ യുവതി ഗുരുഗ്രാമിൽ പീഡിപ്പിക്കപ്പെട്ടു. കാറിൽ ലിഫ്ഫ്ഫ് വാഗ്ദാനം ചെയ്താണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുഗ്രാം ബ്രിസ്റ്റോൾ ചൗക്കിലെ എം.ജി റോഡിലാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് വാഹനത്തിന് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ സ്‌കോർപ്പിയോ വാഹനത്തിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top