Advertisement

റണ്‍വേട്ടയില്‍ ആണ്‍കരുത്തിനെ തറപറ്റിച്ച് പെണ്‍പുലികള്‍; ഇത് ചരിത്രനേട്ടം

June 8, 2018
Google News 1 minute Read
newzeland cricket team women

ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ പുരുഷ ക്രിക്കറ്റ് ടീമുകള്‍ ദീര്‍ഘകാലമായി കയ്യാളിയിരുന്ന റെക്കോര്‍ഡ് തിരുത്തികുറിച്ച് പെണ്‍താരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ഏകദിന സ്‌കോര്‍ എന്ന നേട്ടം കിവീസ് പെണ്‍പട സ്വന്തമാക്കി. ഡബ്ലിനില്‍ നടന്ന ന്യൂസിലാന്‍ഡ്- ഐര്‍ലാന്‍ഡ് വനിതാ ക്രിക്കറ്റ് മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 490 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. 2016ല്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം നേടിയ 444 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ സ്‌കോര്‍. ഈ റെക്കോര്‍ഡാണ് വനിതാ ക്രിക്കറ്റ് ടീം ഇന്ന് തിരുത്തിക്കുറിച്ചത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്യൂസ് ബേറ്റ്‌സ 94 പന്തില്‍ നിന്ന് 151 റണ്‍സ് നേടി ടോപ് സ്‌കോററായി. മാഡി ഗ്രീന്‍ 121 റണ്‍സ് നേടിയതാകട്ടെ വെറും 77 പന്തില്‍ നിന്ന്. അമേലിയ കേര്‍ 81 (45), ജെസ് വാത്കിന്‍ 62 (59) എന്നിവരും കിവീസിന്റെ സ്‌കോര്‍ പട്ടിക ഉയര്‍ത്തി. 64 ഫോറുകളും 7 സിക്‌സറുകളുമാണ് ടീം മൊത്തത്തില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഐര്‍ലാന്‍ഡ് 9.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here