Advertisement

സിറിയയിൽ വ്യോമാക്രമണം; 44പേർ കൊല്ലപ്പെട്ടു

June 9, 2018
Google News 0 minutes Read
44 killed in syrian airstrike

സിറിയയിലെ ഇദ് ലീബിലുണ്ടായ വ്യോമാക്രമണത്തിൽ 44പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സിറിയയിൽ വിമതർക്ക് ആധിപത്യമുള്ള ഇദ് ലീബ് പ്രവിശ്യയിലെ സർദാന ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ 11 സ്ത്രീകളും 6 കുട്ടികളുമുണ്ട്.

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയിൽ പതിനായിരക്കണക്കിന് വിമത പോരാളികൾ ഒളിച്ചുതാമസിക്കുന്ന ഇടമാണ് ഇദ് ലീബ്. നിരവധി സാധാരണ ജനങ്ങളും രക്ഷതേടി ഇദ് ലിബിൽ കഴിയുന്നുണ്ട്. റഷ്യയുടെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. എന്നാൽ റഷ്യൻ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചു.

ഈ വർഷം സിറിയിയൽ ഒരു ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്ന സംഭവമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here