Advertisement

കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

June 9, 2018
Google News 0 minutes Read
rahul gandhi and congress leaders

കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സംസ്ഥാന നേതൃത്വം രാഹുലിന് റിപ്പോര്‍ട്ട് നല്‍കണം. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ തുടങ്ങിയവര്‍ക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here