Advertisement

കേന്ദ്ര സർക്കാരിന് അതൃപ്തി ; കൊളിജിയം ശുപാർശ ത്രിശങ്കുവിൽ

June 10, 2018
Google News 1 minute Read
SC collegium

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ നിയമനം അനിശ്ചിതത്വത്തിൽ . “അങ്കിൾ സിൻഡ്രം ” പരാതി ഉയർന്നതിനെ തുടർന്നാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമന ശുപാർശയോട് മുഖം തിരിച്ചത്. കുറഞ്ഞ കാലയളവ് കണക്കിലെടുത്ത് മലയാ
ളിയായ ചിഫ് ജസ്റ്റീസിന് തുടരാൻ  അനുമതി നൽകിയത് തന്നെ അനുചിതമായിപ്പോയന്ന് ഉന്നതതലത്തിൽ വിലയിരുത്തലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതാതു സംസ്ഥാനത്തുള്ള വരെ ചീഫ് ജസ്റ്റീസായി തുടരാൻ അനുവദിക്കുന്നത് അപുർവ്വമാണെന്നിരിക്കെ തുടർ നിയമനത്തിൽ വീഴ്ച പറ്റിയെന്നാണ് ചില ഉന്നത കേന്ദ്രങ്ങളുടെ വിലയിരുത്തൽ .മുൻ ചീഫ് ജസ്റ്റീ നിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ഒരുപ്രത്യേക സമുദായത്തിന് അമിത പ്രാതിനിധ്യം ലഭിച്ചതായാണ് മറ്റൊരു വിലയിരുത്തൽ .

രണ്ട് ജില്ലാ ജഡ്‌ജിമാരും ഏഴ് അഭിഭാഷകരും അടങ്ങുന്ന 9 പേരുടെ പട്ടികയാണ് ഹൈക്കോടതി കൊളിജിയം ആദ്യം ശുപാർശ ചെയ്തത് .പിന്നീട്
3 അഭിഭാഷകരുടെപേരുകൾ കുടി ശുപാർശ ചെയ്തു .ആദ്യ പട്ടികയിലെ 5 അഭിഭാഷകർക്കെതിരെയാണ് ‘ബന്ധു – മിത്രം ‘ പരാതി ഉയർന്നത് .
ഇവർക്കെതിരെയാണ്ഹൈക്കോടതിയ്ക്കൽ കേസ് വന്നതും .അഡ്വക്കറ്റ് ജനറലിന്റെ ബന്ധു, ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാരുടെ ബന്ധുക്കൾ, സുപ്രീം കോടതിയിലെ ഒരു മുൻ ജഡ്ജിയുടെ ബന്ധു, ഹൈക്കോടതിയിലെ ഒരു ചീഫ് ജസ്റ്റീസിന്റെ ജൂനിയർ എന്നിവരെ യോഗ്യതയുള്ളവരെ തഴഞ്ഞു ശുപാർശ ചെയ്തുവെന്നായിരുന്നു ഹർജിയിലെ ആരോപണം . രണ്ടാമത്തെ പട്ടികയിൽ കൊളീജിയത്തിലെ ഒരു ന്യായാധിപന്റെ ജു നീയറിനെ ശുപാർശ ചെയ്തതായുംആരോപണമുയർന്നിട്ടുണ്ട് .

ബന്ധു – മിത്രാദികളെ ശുപാർശ ചെയ്തെന്ന ആരോപണം കത്തിനിൽക്കുന്നതിന് പിന്നാലെ ജസ്റ്റീസ് കമാൽ പാഷ നടത്തിയ വിടവാങ്ങൽ പ്രസംഗം കൊളീജിയം ശുപാർശക്ക് തിരിച്ചടിയായി .ന്യായാധിപരുടെ നിയമനം കുടുംബസ്വത്ത് പോലെ വീതം വയ്ക്കലല്ലന്നും മാധ്യമ റിപ്പോർട്ടു
കൾ ശരിയാണങ്കിൽ ശുപാർശ പട്ടികയിലുള്ളവരെ കോടതിയിൽ കണ്ടിട്ടില്ലെന്നും തിരിച്ചറിയാൻ ഡയറക്ടറിയിൽ തിരയുകയാണെന്നുമായിന്നു വിരമിക്കൽ വേളയിൽ കൊളീജിയം അംഗങ്ങളുടെ സാന്നിധ്യത്തിൽ ജസ്റ്റീസ് കമാൽ പാഷയുടെ തുറന്നടി .ജസ്റ്റീസ് കമാൽ പാഷയുടെ
പ്രസംഗം നിയമ വൃത്തങ്ങളിലും കേന്ദ്രതലത്തിലും ചർച്ചാവിഷയമാണ്.

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതി കൊളീജിയവും തമ്മിൽ ഉടക്ക് തുടരുന്നതിനിടെ കേരളത്തിൽ നിന്നുള്ള അമ്മാവൻ -മരുമക്കൾ പട്ടിക കേന്ദ്ര സർക്കാരിന് കൈയിൽ കിട്ടിയവടിയായിട്ടുണ്ട് .ജഡ്ജി നിയമനത്തിനുള്ള നാഷണല്‍ ജുഡീഷ്യൽ കമ്മീഷൻ  നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ കാരണം വ്യക്തമായന്നാണ് കേന്ദ്ര തലത്തിലെ വിലയിരുത്തൽ .കൊളീജിയം ശുപാർശയിൽ ഐബി യുടെ റിപ്പോർട്ട് കേന്ദ്രത്തിനു ലഭിച്ചതായാണ് വിവരം. നിയമന പട്ടിക സുപ്രീം കോടതി കൊളീജിയം ഇനിയുംനിയമ മന്ത്രാലയത്തിനു നൽകിയിട്ടില്ല .

ജസ്റ്റീസ് ചെലമേശ്വർ വിരമിച്ചതിനാൽ പുനസംഘടിപ്പിക്കപ്പെട്ട കൊളീജിയത്തിനുമുന്നിലേക്കാവും വിവാദ പട്ടിക എത്തുന്നത് .കേരള ഹൈക്കോടതിയിൽ
നിലവിൽ മൂന്ന് ഒഴിവുകളാണ് ഇപ്പോഴുള്ളത് .ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ  സുപ്രീം കോടതി കേന്ദ്രത്തിനു കൈമാറിയാലും കേന്ദ്രം പുർണ
മായും അംഗീകരിക്കില്ലെന്നും സൂചനയുണ്ട് .

ഇതിനിടെ വിഷയം സജീവമാക്കി നിലനിർത്താൻ കൊളീജിയം ശുപാർശ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെഅപ്പീലും ഹൈക്കോടതിയിലെത്തിയിട്ടുണ്ട് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here