Advertisement

ട്രംപുമായുള്ള കൂടിക്കാഴ്ച; ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി

June 10, 2018
Google News 1 minute Read
kim jong un

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൊവ്വാഴ്ചയാണ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വര്‍ഷങ്ങള്‍ നീണ്ട ശത്രുത മറന്ന് സമാധാനത്തിന്റെ പാതയിലേക്ക് ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് ലോകം കരുതുന്നത്. അതിലാനാണ്, ഈ കൂടിക്കാഴ്ചയെ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. പ്യോം​ഗ്യാം​ഗി​ൽ നി​ന്നു 4,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് കി​മ്മി​ന്‍റെ വി​മാ​നം സിം​ഗ​പ്പൂ​രി​ലെ ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. ഇ​തി​നു​മു​ന്പ് കിം ​ര​ണ്ടു​ത​വ​ണ​മാ​ത്ര​മാ​ണ് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടും പ്ര​ത്യേ​ക ട്രെ​യി​നി​ൽ ബെ​യ്ജിം​ഗി​ലേ​ക്കാ​യി​രു​ന്നു. ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഉൻ താമസിക്കുന്ന സെ​ന്‍റ് റെ​ഗീ​സ് ഹോ​ട്ട​ലേ​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്. ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് സിം​ഗ​പ്പൂ​രി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ട്രം​പ് ഇ​ന്ന് വൈ​കി​ട്ട് സിം​ഗ​പ്പൂ​രി​ലെ​ത്തും. അ​തേ​സ​മ​യം ട്രം​പ്-​ഉ​ൻ ഉ​ച്ച​കോ​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​യി 2,500 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് സിം​ഗ​പ്പൂ​രി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here