Advertisement

പ്രകാശ് രാജ് എത്തുന്നു പൃഥ്വിരാജിന്റെ വില്ലനായി

June 10, 2018
Google News 0 minutes Read
prakash raj

പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ് മലയാളത്തില്‍. നൈന്‍ (9) എന്ന പുതിയ ചിത്രത്തില്‍ ഡോ. ഇനയത് ഖാന്‍ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. ജീനസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്ചേഴ്‌സിനൊപ്പം കൈക്കോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈന്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.  ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here