19
Nov 2018
Monday
24 - Comming soon

നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ മാറ്റി

smrithi irani

നീ​തി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി. വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​തി ആ​യോ​ഗി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റാ​ണ് സ്മൃ​തി​യെ നീ​തി ആ​യോ​ഗി​ല്‍​നി​ന്നും നീ​ക്കി​യ​ത്. സ്മൃ​തി ഇ​റാ​നി​ക്ക് പ​ക​രം മ​ന്ത്രി ഇ​ന്ദ്ര​ജി​ത് സിം​ഗി​നെ ഉ​ള്‍​പ്പെ​ടു​ത്തി. ജൂ​ണ്‍ 17ന് ​പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മാ​റ്റം. ഒ​രു മാ​സം മു​ന്‍​പ് വാ​ര്‍​ത്താ​വി​നി​മ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സ്മൃ​തി ഇ​റാ​നി​ക്ക് നി​ല​വി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല മാ​ത്ര​മാ​ണു​ള്ള​ത്.

Top