20
Jun 2018
Wednesday

ജോസ് കെ. മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

jose k mani

യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രസാദ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നീ നേതാക്കളും പത്രിക സമര്‍പ്പിക്കാന്‍ ജോസ് കെ. മാണിക്കൊപ്പം എത്തി. കെ.എം. മാണി പത്രികാസമര്‍പ്പണത്തിന് എത്തിയില്ല. ചൊവ്വാഴ്ച സൂക്ഷമ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാന്‍ 14-ാം തിയതി വരെ അവസരമുണ്ടായിരിക്കും. തിരഞ്ഞെടുപ്പ് ആവശ്യമാണെങ്കില്‍ 21ന് നടക്കും. ഇടത് സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

AR Rahman Show
Top