21
Sep 2018
Friday
phenix kerala

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ? ; കേരളാ കോണ്‍ഗ്രസിനോട് കോടിയേരി

രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്നത് കോട്ടയത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും കോടിയേരി വിമര്‍ശിച്ചു. നിലവില്‍ ലോക്‌സഭാ എംപിയായ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്നത് തന്റെ ടേം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കേയാണ്. ലോക്‌സഭാ എംപി സ്ഥാനം ജോസ് കെ. മാണി രാജിവയ്ക്കുന്നതിലൂടെ മണ്ഡലത്തിന് ഏഴ് കോടി രൂപയോളം നഷ്ടമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസിൽ നടക്കുന്ന പോര് സ്ഥാനമാനങ്ങൾ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എൽഡിഎഫ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥിയെ നിർത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Top