25
Jun 2018
Monday

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

kpcc office

പൊട്ടിത്തെറിയുടെ വക്കില്‍ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ ചൊല്ലിയുള്ള മുറുമുറുപ്പ് മറ നീക്കി പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന സമിതി യോഗം നിര്‍ണ്ണായകമാണ്.. 21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിലുള്ളത്. വിജയവാഡയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കില്ല.
ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഹസ്സനും മാത്രമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതിൽ എതിര്‍പ്പ് ഇല്ലാത്തത്.  ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും, ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് പിജെ കുര്യനും രംഗത്ത് വന്നിട്ടുണ്ട്.   മൂന്നു മണിക്കാണ് യോഗം.

AR Rahman Show
Top