22
Oct 2018
Monday
24 - Comming soon

ഉന്‍-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ട്രംപിന്റെ ഉപദേഷ്ടാവിന് ഹൃദയാഘാതം

adviser

 കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. ഇരുവരുടേയും കൂടിക്കാഴ്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ലാറിയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ലാറിയെ  വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്‍ററില്‍ പ്രവേശിപ്പിച്ചു.  ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ജൂഡി കഡ്‌ലോയും ആശുപത്രിയിലുണ്ട്. 

adviser

Top