10
Dec 2018
Monday
24 Channel

പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

indian army

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ പാ​ക് സൈന്യം നടത്തിയ ആക്രമണത്തില്‍  നാ​ല് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർക്ക് വീരമൃത്യു.  ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. മരിച്ചവരില്‍ ഒരാള്‍അസിസ്റ്റന്‍ഡ് കമാന്‍ഡന്റാണ്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്. ഇന്നലെ രാത്രി പത്തര മുതല്‍ ആക്രമണം ആരംഭിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് വെ​ടി​വ​യ്പ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്. രാം​ഗ​ഢ് സെ​ക്ട​റി​ലെ ബാ​ബ ചം​ലി​യാ​ൽ ഔ​ട്ട്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആക്രമണം. എ​സ്ഐ ര​ജ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാം ​നി​വാ​സ്, ജ​തി​ന്ദ​ർ സിം​ഗ്, കോ​ൺ​സ്റ്റ​ബി​ൾ ഹ​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ​ത്വാ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top