Advertisement

കര്‍ണാടകയിലെ ബിജെപി സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്

June 13, 2018
Google News 3 minutes Read
congress

കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി ബിജെപിയുടെ ബിഎ പ്രഹ്ലാദിനെ 2,889 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജെഡിഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ജയനഗര്‍. വിജയത്തോടെ കോണ്‍ഗ്രസിന്റെ നിയമസഭാ സീറ്റുകളുടെ എണ്ണം 80 ആയി ഉയര്‍ന്നു. സൗമ്യ റെഡ്ഡി 54, 457 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎ പ്രഹ്ലാദിന് 51, 568 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 46 ശതമാനവും ബിജെപിക്ക് 33.2 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്. വിജയകുമാറിന്റെ സഹോദരനാണ് ബിജെപിയ്ക്കായി പോരാട്ടത്തിനിറങ്ങിയ ബിഎന്‍ പ്രഹ്ലാദ്. 2013 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയകുമാറായിരുന്നു ജയനഗറില്‍ വിജയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here