Advertisement

കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

June 13, 2018
Google News 0 minutes Read
rajmohan unnithan

കെപിസിസി വക്താവ് എന്ന സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം. ഓ​രോ​രു​ത്ത​ർ​ക്ക് വേ​ണ്ടി വാ​ദി​ക്കു​ന്പോ​ൾ അ​വ​രു​ടെ ഗ്രൂ​പ്പാ​യി ത​ന്നെ ചി​ത്രീ​ക​രി​ക്കു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോണ്‍ഗ്രസിന് വേണ്ടി മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി വക്താവാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് കെപിസിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പെരുമാറ്റചട്ടവും നിലവില്‍ വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here