സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കുക
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ടുകള്‍ തുറക്കാന്‍ കാരണം. സംസ്ഥാനത്തെ ഏതാനും അണക്കെട്ടുകള്‍ ഇതിനോടകം തുറന്നുകഴിഞ്ഞു. ചില അണക്കെട്ടുകള്‍ ഉടന്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാലക്കാട് മംഗലം ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാർ ഡാം എന്നിവ തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here