Advertisement

കാലവര്‍ഷക്കെടുതി; ദുരന്തനിവാരണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം

June 14, 2018
Google News 0 minutes Read
rain

വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ജനങ്ങൾക്കും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതി ശക്തമായ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ സജ്ജമാകണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. ഇതിനായി ആശുപത്രികളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിടത്ത് മതിയായ മെഡിക്കല്‍ സേവനം ഉറപ്പുവരുത്തുമെന്നും പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള മുന്‍കരുതലും കൈക്കൊള്ളും എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here