Advertisement

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍

June 15, 2018
Google News 0 minutes Read

കശ്മീരില്‍ കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘റൈ​സിം​ഗ് കശ്‌മീര്‍’ പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന ഒരാളെ പൊലീസ് പിടികൂടി. ശ്രീനഗര്‍ സ്വദേശിയായ സുബൈര്‍ ഖ്വാദിരിയാണ് കസ്റ്റഡിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച്‌ മുഖം മറച്ചിരുന്നു. ഇഫ്‌താര്‍ വിരുന്നിന് പോ​കാ​നായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ഷു​ജാ​ത് ബു​ഖാ​രി വെ​ടി​യേ​റ്റ​ത്. ഗുരുതരമായി പരുക്കേറ്റ ബുഖാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു പേരടങ്ങുന്ന സംഘമാണ് ബുഖാരിയെ ആക്രമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here