Advertisement

മൂന്ന്‌ മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 12 ആയി

June 16, 2018
Google News 0 minutes Read

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.  മൂന്ന് മൃതദേഹം കൂടി ഇന്ന് വൈകീട്ട് നടന്ന തെരച്ചിലില്‍ കണ്ടെത്തി. പത്ത് വയസുള്ള റിംഷ മെഹ്‌റിന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് വേറെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വീ​ടു​ക​ളാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ക​രി​ഞ്ചോ​ല അ​ബ്ദു​റ​ഹി​മാ​ൻ (60), മ​ക​ൻ ജാ​ഫ​ർ(35), ജാ​ഫ​റി​ന്‍റെ പു​ത്ര​ൻ മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ക​രി​ഞ്ചോ​ല അ​ബ്ദു​ൽ സ​ലി​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന ഷെ​റി​ൻ (ഒ​ന്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്), ക​രി​ഞ്ചോ​ല ഹ​സ​ൻ (65), മ​ക​ൾ ജ​ന്ന​ത്ത് (17) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച ക​ണ്ടെ​ടു​ത്തി​രു​ന്നു. കാ​ണാ​താ​യ ന​സ്റ​ത്തി​ന്‍റെ ഒ​രു വ​യ​സു​ള്ള മ​ക​ൾ റി​ഫ ഫാ​ത്തി​മ മ​റി​യ​ത്തി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​രി​ഞ്ചോ​ല​മ​ല​യു​ടെ താ​ഴെ താ​മ​സി​ക്കു​ന്ന ക​രി​ഞ്ചോ​ല ഹ​സ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ, അ​ബ്ദു​ൾ സ​ലിം, ഈ​ർ​ച്ച അ​ബ്ദു​റ​ഹി​മാ​ൻ, കൊ​ട​ശേ​രി​പൊ​യി​ൽ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here