Advertisement

വാല്‍പ്പാറയില്‍ സ്ത്രീയെ പുലി കടിച്ച് കൊന്നു

June 16, 2018
Google News 0 minutes Read
leopard

തമിഴ്നാട് വാല്‍പ്പാറയില്‍ സ്ത്രീയെ പുലി കടിച്ച് കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയാണ് മരിച്ചത്.  ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ മറ്റൊരാൾക്ക് പരിക്കേറ്റു. വീട്ടമ്മ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് കടിച്ച് വലിച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അനേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് തവണയാണ് ഇവിടെ പുലിയുടെ ആക്രമണം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here