Advertisement

പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുന്നു

June 16, 2018
Google News 4 minutes Read
protest

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതില്‍ പ്രതിഷേധിച്ച്  നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്‌.  കാട്ടാന ശല്യം തടയാൻ വനം വകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധം. തോട്ടം തൊഴിലാളി മേഖലയായ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണം പതിവാണ് . പല തവണ, വിഷയം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഗ്രാമപഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here