Advertisement

കെജ്രിവാളിന് പിന്തുണയുമായി പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍

June 17, 2018
Google News 0 minutes Read
kejriwal

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് നാല് സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍.  നീതി അയോഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലയിലെത്തിയ പശ്ചിമബംഗാൾ, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരാണ് ലെഫ്. ഗവര്‍ണറുടെ വസതിയിൽ അരവിന്ദ് കെജരിവാൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ആന്ധ്രഭവനിൽ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷം നാല് മുഖ്യമന്ത്രിമാരും അരവിന്ദ് കെജരിവാളിന്‍റെ ഔദ്യോഗിക വസതിയിലെത്തി. ഫെഡറൽ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ നടക്കുന്നതെന്ന് മുഖ്യമന്ത്രിമാര്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here