Advertisement

‘സ്വീഡിഷ്’ മുന്നേറ്റം; ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

June 18, 2018
Google News 4 minutes Read
swi

സ്വീഡന്‍ – ദക്ഷിണ കൊറിയ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡന്‍ വിജയിച്ചു. 65-ാം മിനിറ്റില്‍ സ്വീഡന്‍ ടീം നായകന്‍ ആന്‍ഡ്രിയേസ് ഗ്രാന്‍ക്വിസ്റ്റ് പെനല്‍റ്റി ഗോള്‍ നേടിയാണ് ടീമിനെ ഏകപക്ഷീയമായ ഗോളിന് വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ 65-ാം മിനിറ്റിലെ ദക്ഷിണ കൊറിയ താരത്തിന്റെ ഫൗളിനെ തുടര്‍ന്ന് വിഎആര്‍ സിസ്റ്റം ഉപയോഗിച്ചാണ് പെനല്‍റ്റി ആനുകൂല്യം സ്വീഡന് ലഭിച്ചത്.

മത്സരത്തിലുടനീളം സ്വീഡിഷ് നിര മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ബോള്‍ കൈവശം വെക്കുന്നതിലും, ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും, കൃത്യതയാര്‍ന്ന പാസുകളിലും സ്വീഡന്‍ ടീം മുന്നിട്ട് നിന്നു. സ്വീഡന്റെ മുന്നേറ്റത്തെ ഒരു പരിധി വരെ തടുത്തുനിര്‍ത്തിയത് ദക്ഷിണ കൊറിയ ഗോള്‍ കീപ്പര്‍ ഹ്വാജോയുടെ പ്രകടനമാണ്. 55-ാം മിനിറ്റില്‍ സ്വീഡന് ലഭിച്ച ഫ്രീകിക്ക് ദക്ഷിണ കൊറിയയുടെ ഗോള്‍വലയിലേക്കെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഹ്വാജോയുടെ പ്രതിരോധം ഗോള്‍ സാധ്യതയെ തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ആക്രമിച്ച് കളിക്കുന്നതോടൊപ്പം പ്രതിരോധനിരയെ ശക്തിപ്പെടുത്തി സ്വീഡന്‍ സമയം നീക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ കൊറിയ അതിവേഗ പാസുകളിലൂടെ ഗോള്‍ നേടാനായി മുന്നേറിയെങ്കിലും സ്വീഡന്‍ പ്രതിരോധത്തില്‍ അവയെല്ലാം ലക്ഷ്യം കാണാതെ പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here