Advertisement

തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്

June 18, 2018
Google News 0 minutes Read

തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. എല്‍ഡിഎഫിലെ മിനി മധു ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണായിരുന്ന മുസ്ലീം ലീഗ് അംഗം സഫിയ ജബാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന്, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നീക്കിവെച്ചിരുന്നത്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. നിലവില്‍ എല്‍ഡിഎഫ് 13, യുഡിഎഫ് 14, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here