Advertisement

പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്

June 19, 2018
Google News 0 minutes Read
pv anwar kakkadampoyilil park, PV Anwar MLA

കക്കാടംപൊയിലിലെ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്.  നാല് കുളങ്ങളാണ് ഇവിടെയുള്ളത്. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് ഉത്തരവ്.  കൂടരഞ്ഞി പഞ്ചായത്തിന്റേതാണ് ഉത്തരവ്. ഈ  നാല് കുളങ്ങളിലുമായി രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ ശേഖരിച്ചു വരിച്ചിരിക്കുന്നത്. പാർക്കിന്‍റെ താഴ്ഭാഗത്താണ് കുളങ്ങൾ.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുൾപൊട്ടലുണ്ടാതിന് പിന്നാലെ  സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ പാർക്കിനുള്ളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. പാർക്കിൽ നിർമിച്ചിരിക്കുന്ന ജലസംഭരണിക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here