Advertisement

വൈകല്യങ്ങളെ അതിജീവിക്കുന്ന കാല്‍പന്തുലോകം!!! കാണാതെ പോകരുത് ഈ കുഞ്ഞുചിത്രം

June 20, 2018
Google News 1 minute Read
beyond football

കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിക്കുന്ന കായിക ഇനമാണ് ഫുട്‌ബോള്‍. ലോകത്തിന്റെ ഏത് അതിര്‍ത്തിയില്‍ ചെന്നാലും കാല്‍പന്ത് തട്ടുന്നവരുണ്ട്. ലോകം മുഴുവന്‍ കാല്‍പന്തിന് ചുറ്റും വലയം ചെയ്യുന്ന നാളുകളിലൂടെയാണ് ഇപ്പോള്‍ നാം സഞ്ചരിക്കുന്നത്. ലോകകപ്പ് ആവേശം വാനോളം ഉയര്‍ന്നുനില്‍ക്കെ കാല്‍പന്ത് ലോകത്തെ ഒരുമയെയും സൗഹൃദത്തെയും ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൃസ്വചിത്രമാണ് ‘ബിയോണ്ട് ദ ഗോള്‍’.

വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിലെ മുഹമ്മദ് ആദിൽ, മുഹമ്മദ് സിനാൻ എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച ലോകകപ്പ് ഷോർട്ട് ഫിലിം വെറും 2 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ്. മുസ്തഫ മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുത്തു കുഞ്ഞോട്ടാണ് നിര്‍മാണം. അന്ധരായ രണ്ട് കുട്ടികളും കാല്‍പന്ത് പ്രണയവും ഒത്തുചേരുമ്പോള്‍ പിറന്ന സുന്ദരമായ ഒരു ഹൃസ്വചിത്രം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here