Advertisement

മധ്യപ്രദേശിൽ വാഹനാപകടം; 15 മരണം

June 21, 2018
Google News 0 minutes Read
15 killed in accident in madhyapradesh

മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ട്രാക്ടർ ട്രോളിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ഗ്വാളിയോർ സ്വദേശികളാണ് അപകടത്തിൽപെട്ടത്.

മധ്യപ്രദേശിലെ മൊറേനയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ബന്ധുവിൻറെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗ്വാളിയോറിൽ നിന്ന് മൊറേനിയിലേക്ക് ജീപ്പിൽ പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. മണലുമായി വന്ന ട്രാക്ടർ ട്രോളി ഇവർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടസമയത്ത് ജീപ്പിൽ 20 പേരുണ്ടായിരുന്നു. മരിച്ചവരിൽ 6 പേർ സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റവരെ മൊറേനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടശേഷം ട്രാക്ടർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here