Advertisement

പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

June 21, 2018
Google News 0 minutes Read
environment

പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിയമസഭയില്‍ അറിയിച്ചു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റീസ് കൃഷ്ണന്‍ നായര്‍ സമിതി സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന സമഗ്രമായ ഒരു പദ്ധതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here