Advertisement

മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22വര്‍ഷം തടവ്

June 21, 2018
Google News 0 minutes Read

മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22വര്‍ഷം തടവ്. ഭാര്യ സോഫിയ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതിയാണ് വിധിച്ചത്. അരുണിന് 27വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
സയനൈഡ് നല്‍കിയാണ് ഇരുവരും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തിയത്. 2015 ഒക്ടോബര്‍ 13നായിരുന്നു സംഭവം. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച സോഫിയ കാമുകന് ഒപ്പം മെല്‍ബണിലേക്ക് തിരിച്ച് പോയി. എന്നാല്‍ പോലീസ് രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. അരുണിന്റേയും സോഫിയയുടേയും ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതോടെ അന്വേഷണം വീണ്ടും വ്യാപിപിച്ചു. തുടര്‍ന്ന് സോഫിയയുടെ ഡയറി കുറിപ്പുകളും , കൊലപാതക ദിവസം അരുണ്‍ സോഫിയയുടെ വീട്ടിലെത്തിയതിന്റെ തെളിവുകളും പോലീസ് ഹാജരാക്കി. കൊല നടന്ന് പത്താം മാസം 2016ഓഗസ്റ്റ് 12ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. അരുണിന് ഭാര്യയും നാല് വയസ്സുള്ള മകനും ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here