Advertisement

അർജന്റീന തോറ്റതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആത്മഹത്യ കുറിപ്പ് പുറത്ത്

June 22, 2018
Google News 0 minutes Read

അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച യുവാവിനെ കാണാനില്ല. കോട്ടയം ആറുമാനൂർ സ്വദേശി ഡിനു അലക്‌സിനെയാണ് പുലർച്ച മുതൽ കാണാതായത്. മീനച്ചിലാറ്റിൽ ചാടിയെന്ന സംശയത്തിൽ ഫയർഫോഴ്‌സ് പുഴയിൽ തിരച്ചിൽ തുടങ്ങി.

ആറുമാനൂർ സ്വദേശി കൊറ്റത്തിൽ ഡിനു അലക്‌സിനെയാണ് പുലർച്ചെ മുതൽ കാണാതായത്. ലോകകപ്പ് മൽസരത്തിൽ ക്രോയേഷ്യയോട് അർജന്റീന ദയനീയമായി തോറ്റതിൽ ഏറെ നിരാശയിലായിരുന്നു ഡിനു. ഇനി തനിക്ക് ലോകത്തിൽ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക് പോവുകയാണെന്നും ഡിനു എഴുതി വെച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തു.

തുടർന്ന് പൊലീസ് നായയെത്തി പരിശോധന നടത്തി. വീടിന് സമീപത്തുള്ള മീനച്ചിലാറിന് സമീപം നായ എത്തി. ഇതേ തുടർന്ന് ഫയർഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ഡിനു കടുത്ത മെസ്സി ആരാധകനാണെന്ന് പിതാവ് അലക്‌സാണ്ടർ പറഞ്ഞു. അയർക്കുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here