Advertisement

കവയത്രി സുഗതകുമാരിയുടെ സഹോദരിരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു

June 23, 2018
Google News 0 minutes Read

കവയത്രി സുഗതകുമാരിയുടെ സഹോദരിരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി (72)അന്തരിച്ചു. എസ്യുടി റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.30 മുതൽ സുഗതകുമാരിയുടെ വസതിയിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൈക്കാട് ശാന്തി കവാടത്തിൽ.

വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്. പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ് മക്കൾ പരമേശ്വരൻ, പരേതനായ ഗോവിന്ദൻ, പത്മനാഭൻ
മരുമക്കൾ: സ്വപ്ന, വിനീത, സോണാൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here