Advertisement

അമ്മയുടെ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും

June 24, 2018
Google News 0 minutes Read
amma new executive members to take charge today

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും. അമ്മയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകില്ല. ഇത്തവണ മാധ്യമങ്ങൾ യോഗ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനും വിലക്കുണ്ട്.

മോഹൻലാലിനെ പ്രസിഡന്റായും ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയായും ജനറൽ ബോഡി ഏകകണ്‌ഠേന തെരഞ്ഞെടുക്കും. സെക്രട്ടറിയായി സിദ്ദീഖും വൈസ് പ്രസിഡന്റുമാരായി മുകേഷും ഗണേഷ് കുമാറും ട്രഷററായി ജഗദീഷും ഇന്ന് ചുമതലയേൽക്കും.

കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളും അമ്മയിലെ ഭാരവാഹികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായാണ് അമ്മയുടെ ജനറൽ ബോഡിയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here