Advertisement

പദ്ധതി ഉപേക്ഷിച്ചില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല, പ്രാവർത്തികമാക്കേണ്ടേ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

June 24, 2018
Google News 0 minutes Read
pinarayi vijayan pinarayi vijayan gets sc notice on lavlin case

പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടായില്ല. പ്രാവർത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര റയിൽവേ മന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസഥാന സർക്കാർ റെയിൽ വികസനവുമായി സഹകരിക്കുന്നില്ല എന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പ്രസ്താവിച്ചിരുന്നു. എന്നാൽ ഈ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും വീണ്ടും തെറ്റിദ്ധാരണ ആവർത്തിക്കുകയാണെങ്കിൽ അത് ബോധപൂർവ്വമാണെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here