Advertisement

ഡൽഹിയിൽ 17,000 മരങ്ങൾ വെട്ടാനുള്ള നീക്കം കോടതി തടഞ്ഞു

June 25, 2018
Google News 1 minute Read

ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കാനുള്ള നീക്കം കോടതി തടഞ്ഞു. ഭവന-വ്യാപാരസമുച്ചയ നിർമ്മാണത്തിന് വേണ്ടിയാണ് ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കുന്നത്.
വിഷയത്തിൽ അടുത്തവാദം കേൾക്കുന്ന ജൂലായ് നാലുവരെ മരങ്ങൾ മുറിക്കരുതെന്ന് കോടതി നിർദേശിച്ചു.

മരം മുറിക്കലിന് ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുവോയെന്നും റോഡ് നിർമാണത്തിനു വേണ്ടി മരങ്ങൾ മുറിക്കുക എന്നത് ന്യായീകരിക്കാവുന്ന കാര്യമാണെന്നും ഭവന നിർമാണത്തിനു വേണ്ടി ആയിരക്കണക്കിന് മരങ്ങൾ മുറിക്കണോയെന്നും നാഷണൽ ബിൽഡിങ്ങ് കൺസ്ട്രക്ഷൻ കോർപ്പറേഷനോട് കോടതി ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here