Advertisement

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പോസ്റ്റില്‍ പുതിയ നിയമനങ്ങള്‍ നല്‍കില്ല: ഗതാഗതമന്ത്രി

June 25, 2018
Google News 1 minute Read
ksrtc act

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പോസ്റ്റില്‍ പുതിയ നിയമനമില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നതായും മന്ത്രി വിശദീകരിച്ചു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ നല്‍കിയ 4,051 പേര്‍ക്ക് നിയമനം നല്‍കാനാവില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. 2010 ഡിസംബര്‍ 31-നാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവേ ഉള്ളൂവെന്നും കെഎസ്ആര്‍ടിസി പിന്നീട് അറിയിച്ചു. 2016 ഡിസംബര്‍ 31-നാണ് 4,051 പേര്‍ക്ക് മെമ്മോ അയച്ചത്. എന്നാല്‍, ഒരാള്‍ക്ക് പോലും നിയമനം നല്‍കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. അഡൈ്വസ് ചെയ്ത് മൂന്ന് മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഈ അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here