Advertisement

കൊല്ലത്ത് രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ പിടിച്ചെടുത്തു

June 26, 2018
Google News 0 minutes Read

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് ഫോർമാലിൻ കലർത്തിയ 9.5 ടൺ മീൻ. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റിൽ നിന്നാണ് പിടികൂടിയത്. പരിശോധനയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കൂടിയ അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടിച്ചെടുത്തത്.

കൊല്ലത്ത് ആര്യങ്കാവിലും കൊസർകോട് മ!ഞ്ചേശ്വരത്തുമായിരുന്നു ഇന്നലെ പരിശോധന. രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നിന്നും തൂത്തുക്കുടിയിൽ നിന്നും എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുവന്നതായിരുന്നു മീൻ. ഇത്തരത്തിലുള്ള രണ്ട് ലോഡ് മീനാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ചെമ്മീൻ ഉൾപ്പെടെയുള്ള 9.5 ടൺ മീൻ കൂടുതൽ പരിശോധനകൾക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here