Advertisement

നെഹ്രു ട്രോഫി വള്ളംകളിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത് സച്ചിൻ

June 27, 2018
Google News 0 minutes Read
sachin

നെഹ്രു ട്രോഫി വള്ളംകളിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത് സച്ചിൻ. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസകാണ് ഇക്കാര്യം പറഞ്ഞത്. ഇതിനുപുറമെ മറ്റ് പ്രത്യേകതകളും ഇത്തവണത്തെ മത്സരത്തിനുണ്ട്.

ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലിൽ നെഹ്‌റുട്രോഫി ബോട്ടു റേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. 66ാമത് നെഹ്‌റുട്രോഫിക്ക് മുന്നോടിയായുള്ള ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ ഇല്ല. നെഹ്‌റു ട്രോഫിയിൽ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പാണ് കെബിഎല്ലിന് നേതൃത്വം നൽകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here