Advertisement

മാതൃമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിൽ; ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി

June 30, 2018
Google News 0 minutes Read
Primary health centre kk shailaja about fever

രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയതിനുള്ള ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയിൽ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നിലവിൽ ഒരുലക്ഷത്തിൽ 46 ആയ മാതൃ മരണ നിരക്ക് 2020 ഓടെ 30 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

2014 2016 വർഷത്തെ മാതൃമരണ നിരക്കിന്റെ ഔദ്യോഗിക കണക്കുകൾ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയാണ് പുറത്ത് വിട്ടിരുന്നത്. ഈ കണക്കുകൾ പ്രകാരം കേരളത്തിലെ മാതൃമരണ നിരക്ക് ലക്ഷത്തിൽ 46ആണ്. ദേശീയ തലത്തിൽ മാതൃമരണനിരക്ക് 130 ഉള്ളപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here