Advertisement

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; യോഗി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

July 2, 2018
Google News 0 minutes Read
yogi adithyanath

ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് നല്‍കി. ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജഏറ്റുമുട്ടലുകളെക്കുറിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉത്തര്‍പ്രദേശില്‍ 500 ഓളം ഏറ്റുമുട്ടല്‍ നടന്നതായും ഇതില്‍ 58 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായും സിവില്‍ ലിബര്‍ട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായ സഞ്ജയ് പരീഖ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കണം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാരിന് എതിരെ നേരത്തെ നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസില്‍ കക്ഷിചേരണം എന്ന ആവശ്യം ഉന്നയിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here