Advertisement

ആര്യവൈദ്യശാല ജിവനക്കാരുടെ അക്കൗണ്ടിലേക്ക് കോടികളിട്ട് എസ്ബിഐ; മനപ്പൂർവ്വം ചെയ്തതെന്ന് വിശദീകരണം

July 2, 2018
Google News 1 minute Read
sbi justifies depositing crores in

കോട്ടക്കലിൽ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് കോടികൾ വന്നത് മനഃപൂർവ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നൽകിയിട്ടില്ല. പണം വന്നെന്ന സന്ദേശം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചതെന്നും എസ്ബിഐ വിശദീകരിച്ചു.

തിരിച്ചറിയൽ രേഖകൾ യഥാസമയം നൽകി കെവൈസി (know your customer)അപ്‌ഡേറ്റ് ചെയ്യാത്തവരെ ബാങ്കിലെത്തിച്ച് രേഖകൾ വാങ്ങാനുള്ള നടപടിയായിരുന്നു ഈ വൻതുകകളുടെ സന്ദേശമെന്നാണ് എസ്.ബി.ഐ അറിയിച്ചത്. പണം കിട്ടിയതായുള്ള സന്ദേശം നൽകിയതിന് പിന്നാലെ ഇവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം കോട്ടക്കൽ ശാഖയിലെ ഉപഭോക്താകളുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here