Advertisement

എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരും സമീപിക്കണ്ട; പൊട്ടിത്തെറിച്ച് സാധിക

July 3, 2018
Google News 1 minute Read
sadhika

തന്നോട് മോശമായി ഇടപെടാന്‍ വരുന്നവരോട് ശക്തമായി പ്രതികരിച്ച് നടി സാധിക. പെണ്ണിനെ കാണുമ്പോൾ കണ്ട്രോൾ പോകുന്ന ചേട്ടൻമാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്തു ഈ പേജിൽ ഇരുന്നു ബുദ്ധിമുട്ടേണ്ടെന്നാണ് സാധികയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്. ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെയെന്നും സാധിക പറയുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം


എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട…. ആത്മാർത്ഥതയോടെ സഹായങ്ങൾ ചെയ്യാനും ചാരിറ്റിയിൽ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാൽ മതി.

പെണ്ണിനെ കാണുമ്പോൾ കണ്ട്രോൾ പോകുന്ന ചേട്ടൻമാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്തു ഈ പേജിൽ ഇരുന്നു ബുധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മരിയാതയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ ‘അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്. ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.
ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.
(ഞാൻ സ്ക്രീൻഷോട്ട് dlt ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാൻ കാരണം ഒരു പാവം പയ്യൻ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ഫോണിൽ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോൾ ഒന്നോർക്കണം ഇത് സൈബർ കാലം ആണെന്ന് )

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here