Advertisement

കെവിൻ വധത്തിൽ പങ്കില്ലെന്ന് നീനുവിന്റെ അമ്മ

July 4, 2018
Google News 0 minutes Read

കെവിൻ വധക്കേസിലെ ഗൂഢാലോചനയിൽ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനിൽനിന്ന് കൊണ്ടുപോകാൻ ശ്രമിച്ചതെന്നും രഹ്ന പറഞ്ഞു.

നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഉറപ്പായും വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്ന് രഹ്ന പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here