മതം ചോദിക്കുന്ന രജിസ്‌ട്രേഷന്‍ ഫോം; ആശുപത്രി നീക്കം ചെയ്തു

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ മതം ചോദിക്കുന്ന വിവാദ രജിസ്‌ട്രേഷന്‍ ഫോം ആശുപത്രി പിന്‍വലിച്ചു. കിടങ്ങൂരിലെ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയിലാണ് സംഭവം. വ്യക്തി വിവരങ്ങള്‍ ചേര്‍ക്കുന്നതിനോടൊപ്പം മതം ചോദിച്ച കോളവും രജിസ്‌ട്രേഷന്‍ ഫോമിലുണ്ടായിരുന്നു.
ആശുപത്രിയില്‍ ശുശ്രൂഷ തേടിയെത്തിയ സരസമ്മ എന്ന സ്ത്രീ മതം ചോദിച്ച കോളത്തില്‍ ‘മതം ഇല്ലാത്ത മരുന്ന് മതി’ എന്ന് എഴുതിയത് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്‌ട്രേഷന്‍ ഫോമില്‍ നിന്ന് മതം ചോദിച്ചുള്ള കോളം നീക്കം ചെയ്തത്.