Advertisement

‘പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കി’; പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

July 5, 2018
Google News 0 minutes Read

പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മര്‍ മലയില്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മകള്‍ ഹെന്ന മലയിലിനെ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതിനു പിന്നാലെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഉമ്മര്‍ മലയില്‍ ഫേസ്ബുക്കില്‍ മകളുടെ ചിത്രസഹിതം കുറിച്ചിരിക്കുന്നത്.

പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌: 

മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.
കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here